ന്യൂഡൽഹി: ഡൽഹിയിലെ ഗുരുഗ്രാമിലും കൂട്ട ബലാത്സംഗം. പശ്ചിമ ബംഗാൾ സ്വദേശിയായ 25കാരിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ നാല് പ്രതികളെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പോലീസ് അറസ്റ്റു ചെയ്തു.
ഡി എൽ എഫ് ഫേസ് രണ്ട് മേഖലയിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ വെച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. ഇവിടെയുണ്ടായിരുന്നു ഒരു അലാറം പ്രവർത്തിപ്പിക്കാൻ യുവതി ശ്രമിച്ചതിനെ തുടർന്ന് അക്രമികൾ ഇവരെ മർദിക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്തു.
അർധരാത്രി 12.30ഓടെ തനിക്കു പരിചയമുള്ള രാജൻ എന്നയാളെ ചില ജോലികളുമായി ബന്ധപ്പെട്ട് സിക്കന്ദർപുർ മെട്രോ സ്റ്റേഷനിൽ വെച്ച് കണ്ടിരുന്നുവെന്നും ഗോവിന്ദ്, പവൻ, പങ്കജ് എന്നിവരും ഇയാളുടെ കൂടെയുണ്ടായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നൽകി. ഇവർ തന്നെ ഓഫീസ് കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും യുവതി മൊഴി നൽകി. ഓഫീസിലെ ജീവനക്കാരനാണ് രാജൻ.