Saturday, September 25, 2021
Home Special GM Talkies 25ാമത് ഐഎഫ്എഫ്കെ ഫെബ്രുവരി 12 മുതൽ; എൻട്രികൾ ക്ഷണിച്ചു

25ാമത് ഐഎഫ്എഫ്കെ ഫെബ്രുവരി 12 മുതൽ; എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) 25ാമത് പതിപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടത്താൻ പദ്ധതിയിടുന്നു. ഫെബ്രുവരി 12 മുതൽ 19 വരെയുള്ള എട്ട് ദിവസങ്ങളിലായാണ് മേള നിശ്ചയിച്ചിരിക്കുന്നത്.

ഈ വർഷം ഡിസംബറിൽ നടക്കേണ്ടിയിരുന്ന 25ാമത് ഐഎഫ്എഫ്കെ കോവിഡ് പശ്ചാത്തലത്തിലാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ആഗോള തലത്തിലെ കോവിഡ് സാഹചര്യങ്ങൾ പരിഗണിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് അധികൃതർ അറിയിച്ചു. അന്ന് സർക്കാർ പുറപ്പെടുവിക്കുന്ന എല്ലാ മാർഗനിർദേശങ്ങളും പിന്തുടർന്നായിരിക്കും മേള നടത്തുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

മേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങളുടെ എൻട്രികളും കക്ഷണിച്ചു. 2019 സെപ്റ്റംബർ ഒന്നിനും 2020 ആഗസ്റ്റ് 31നും ഇടയിൽ പൂർത്തിയാക്കിയ സിനിമകൾക്കായിരിക്കും അപേക്ഷിക്കാൻ അർഹത. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി: 31 ഒക്ടോബർ 2020. തിരഞ്ഞെടുത്ത സിനിമകളുടെ പട്ടിക 2020 ഡിസംബർ പത്തിന് പ്രസിദ്ധീകരിക്കും. 2021 ജനുവരി 20നാണ് സ്‌ക്രീനിംഗ് മെറ്റീരിയലുകൾ സമർപ്പിക്കാനുള്ള അവസാന തീയതി.

Most Popular