Wednesday, January 19, 2022
HomeNewsNationalബംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികള്‍ അടക്കമുള്ള 28 പേര്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികള്‍ അടക്കമുള്ള 28 പേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച മലയാളികള്‍ അടക്കമുള്ള 28 പേര്‍ അറസ്റ്റില്‍. ബെംഗ്ലൂരു മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളും അടക്കമുള്ള സംഘമാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ നാലു യുവതികളും മൂന്ന്​ ആഫ്രിക്കന്‍ സ്വദേശികളും ഉള്‍പ്പെടും. അനേക്കല്‍ ഗ്രീന്‍ വാലി റിസോര്‍ട്ടിലായിരുന്നു ലഹരിപാര്‍ട്ടി. ജെ.ഡി.എസ്​ നേതാവ്​ ശ്രീനിവാസിന്‍റെ ഉടമസ്​ഥതയിലുള്ളതാണ്​ റിസോര്‍ട്ട്​. നിരോധിത ലഹരി വസ്​തുക്കള്‍ പൊലീസ്​ റിസോര്‍ട്ടില്‍നിന്ന്​ കണ്ടെടുത്തു. ഏഴു കാറുകളും 14 ബൈക്കുകളും പൊലീസ്​ പിടിച്ചെടുത്തിട്ടുണ്ട്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത് എന്നാണ് സൂചനകൾ.

Most Popular