Saturday, July 24, 2021
Home News National യു പിയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

യു പിയിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരി ജില്ലയിൽ മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തുള്ള കരിമ്പ് തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കഴുഞ്ഞ് ഞെരിച്ച് കൊന്നതായാണ് നിഗമനമെന്ന് പോലീസ് പറഞ്ഞു. തന്നോടുള്ള മുൻവൈരാഗ്യത്താൽ അയൽവാസിയാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ലഖിംപുർ ഖേരി ജില്ലയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ നടന്ന മൂന്നാമത്തെ പീഡന കൊലപാതകമാണിത്. ദിവസങ്ങൾക്ക് മുമ്പ് സ്‌കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാൻ വീട്ടിൽ നിന്ന് പോയ 17കാരിയെ ഗ്രാമത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലക്ക് മുമ്പായി പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പോലീസ് പറഞ്ഞു. ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെയായി 17കാരിയെ കൊന്ന് തള്ളുകയായിരുന്നു.

ഇതിനും ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിൽ 13 വയസുകാരി സമാനകൊലപാതകത്തിന് ഇരയായത്. വയലിലേക്ക് പോയ പെൺകുട്ടി തിരച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബലാത്സംഗം ചെയ്തതിന് ശേഷം കഴുഞ്ഞ് ഞെരിച്ച് കൊന്ന നിലയിലുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Most Popular