ന്യൂഡൽഹി: 97 ദിവസത്തിന് ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് മുന്നൂറിലേറെ കോവിഡ് കേസുകൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒരു ദിവസത്തിനിടെ 334 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം 4,41,54,035 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.19 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 220.63 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണവും കേരളത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.