Wednesday, December 7, 2022
HomeNewsInternationalചൈനയില്‍ 3000 വര്‍ഷം പഴക്കമുള്ള രഥങ്ങളും വീടുകളും കണ്ടെത്തി

ചൈനയില്‍ 3000 വര്‍ഷം പഴക്കമുള്ള രഥങ്ങളും വീടുകളും കണ്ടെത്തി

ചൈനയില്‍ 3000 വര്‍ഷം പഴക്കമുള്ള രഥങ്ങളും വീടുകളും കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ചൈനയിലെ ഷാങ് രാജവംശത്തിന്റെ പുരാതന തലസ്ഥാനമായിരുന്ന ഇടത്താണ് ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തല്‍ നടന്നത് .

1928 ലാണ് ഈ പുരാതന തലസ്ഥാനം കണ്ടെത്തിയത്. ഷാങ് രാജവംശത്തിന്റെ അവസാന തലസ്ഥാനമായ ഈ നഗരം 12 രാജാക്കന്മാരുടെ അധികാര കേന്ദ്രമായിരുന്നു

ഇവിടെ നിന്ന് ഇപ്പോള്‍ പുരാതന രഥങ്ങളും, 80-ലധികം വീടുകളുടെ അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. വീടുകളുടെ അവശിഷ്ടങ്ങള്‍ക്ക് പുറമേ, ഒറാക്കിള്‍ അസ്ഥികള്‍ അടങ്ങിയ നിരവധി കുഴികളും സൈറ്റില്‍ നിന്ന് കണ്ടെത്തി. ഈ അസ്ഥികളില്‍ ലിഖിതങ്ങളുണ്ടായിരുന്നു, ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പുരാതനമായ ചൈനീസ് എഴുത്താണ് ഇവയില്‍ ഉണ്ടായിരുന്നത് .

Most Popular