കാരുണ്യഭവൻ അനാഥലയത്തിൽ കോവിഡ് പടർന്നുപിടിക്കുന്നു: രോഗം ബാധിച്ചത് 200 ലധികം പേർക്ക്

kerala covid

പത്തനംതിട്ട: മല്ലപ്പള്ളി നെല്ലിമൂട് ശാലോം കാരുണ്യഭവൻ അനാഥാലയത്തിൽ കോവിഡ് പടർന്നുപിടിക്കുന്നു. 200 ലധികം പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. രോഗം പിടിപെട്ട ജീവനക്കാർ വീടുകളിലേക്ക് മടങ്ങിയതോടെ ഭക്ഷണം പാകം ചെയ്യാൻ പോലും ആളില്ലാതായി.

ഇവിടുത്തെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് കോവിഡ് ബാധിതനായ അന്തേവാസിയിൽനിന്നാണ് മറ്റുള്ളവർക്ക് രോഗം പകർന്നതെന്നാണ് കരുതുന്നത്.

മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തിൽ കഴിയുന്നത്. സ്ഥാപനത്തിൽ ജീവനക്കാരില്ലാത്തതിനെ തുടർന്ന് പട്ടിണിയിലായ അന്തേവാസികൾക്ക് ആരെങ്കിലും സഹായം എത്തിക്കുമെന്ന പ്രതീക്ഷയിലാണിവർ.ഫോൺ- 9656574832.