Sunday, July 25, 2021
Home News Kerala കേരളത്തിൽ ഇന്ന് 4,167 പേർക്ക് കോവിഡ്; 2,744 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 4,167 പേർക്ക് കോവിഡ്; 2,744 പേർക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4,167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 165 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 3,849 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 410 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

102 ആരോഗ്യപ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം 27, കണ്ണൂർ 22, മലപ്പുറം ഒമ്പത്, കൊല്ലം, തൃശൂർ, കാസർകോട് എട്ട് വീതവും, പത്തനംതിട്ട ഏഴ്, കോഴിക്കോട് ആറ്, എറണാകുളം അഞ്ച്, ആലപ്പുഴ, പാലക്കാട് ഒന്ന് വീതവും ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചു. എറണാകുളം ജില്ലയിലെ മൂന്ന് ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

12 മരണങ്ങൾ ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബർ ഒമ്പതിന് മരിച്ച എറണാകുളം തോപ്പിൽക്കാട് സ്വദേശിനി പാർവതി (75), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), കൊല്ലം തങ്കശേരി സ്വദേശിനി മാർഗറ്റ് (68), തൃശൂർ മുണ്ടൂർ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജൻ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്‌സി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബർ 13ന് മരിച്ച കാസർകോട് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബർ 14ന് മരിച്ച മലപ്പുറം പൂക്കയിൽ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂർ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബർ 15ന് മരിച്ച മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാൻ (68) എന്നിവരുടെ മരണശേഷമുള്ള സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 501 ആയി.

രോഗബാധിതർ (ജില്ല തിരിച്ച്)
തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂർ- 330, തൃശൂർ- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്- 268, കോട്ടയം- 225, കാസർകോട്- 145, പത്തനംതിട്ട- 101, ഇടുക്കി- 100, വയനാട്- 68.

സമ്പർക്ക രോഗബാധിതർ
തിരുവനന്തപുരം- 893, കോഴിക്കോട്- 384, കൊല്ലം- 342, എറണാകുളം- 314, തൃശൂർ- 312, മലപ്പുറം- 283, കണ്ണൂർ- 283, ആലപ്പുഴ- 259, പാലക്കാട്- 228, കോട്ടയം- 223, കാസർകോട്- 122, പത്തനംതിട്ട- 75, ഇടുക്കി- 70, വയനാട്- 61.

രോഗമുക്തർ
തിരുവനന്തപുരം- 488, കൊല്ലം- 345, പത്തനംതിട്ട- 128, ആലപ്പുഴ- 146, കോട്ടയം- 112, ഇടുക്കി- 73, എറണാകുളം- 221, തൃശൂർ- 142, പാലക്കാട്- 118, മലപ്പുറം- 265, കോഴിക്കോട്- 348, വയനാട്- 79, കണ്ണൂർ- 169, കാസർകോട്- 110.

35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,91,628 പേർ വീട്/ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിലും 24,634 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,282 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Popular