Friday, January 28, 2022
HomeNewsKeralaകൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 5 കിലോ സ്വർണ്ണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; 5 കിലോ സ്വർണ്ണം പിടികൂടി

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 5 കിലോ സ്വർണ്ണമാണ് പിടികൂടിയത്. രണ്ടരക്കോടി വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വടകര, പത്തനംതിട്ട, കര്‍ണാടകയിലെ ഭട്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെ ചോദ്യം ചെയ്ത് വരികയാണ്. പല രൂപങ്ങളിലാക്കി സ്വര്‍ണമിശ്രിതം കടത്താനാണ് ശ്രമിച്ചത്.

ഇന്ന് ഞായറാഴ്ച ആയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി ഫ്ളൈറ്റുകള്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. ഇവര്‍ ഒരു ഗ്രൂപ്പിന് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

Most Popular