Thursday, August 5, 2021
Home News National ഇന്ത്യയിൽ 24 മണിക്കൂറിനിടെ 60,975 പുതിയ കോവിഡ് രോഗികൾ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 60,975 പുതിയ കോവിഡ് രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്യാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. 848 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
ഇതുവരെ 31,67,324 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 58,390 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചതെന്നും ദേശീയ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.

എന്നാൽ രാജ്യത്തെ രോഗമുക്തി നിരക്ക് 75 ശതമാനത്തിന് മുകളിലാണെന്നത് ആശ്വാസകരമാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 7,04,348 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 24,04,585 പേർ രോഗമുക്തരായി.

സംസ്ഥാന തലത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. കേരളത്തിൽ ഇന്നലെ 1,242 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,238 പേർ രോഗമുക്തരുമായി.

അതേസമയം, ആഗോളതലത്തിൽ ഇതുവരെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2,38,00,738 ആയി. മരണസെഖ്യ 8,16,535 ആയി. നിലവിൽ 61,767 പേർ രോഗം ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. 1,63,47,923 പേർ രോഗമുക്തി നേടി.

അമേരിക്കയിൽ മാത്രം ഇന്നലെ പുതുതായി 39,071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 59,14,713 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,81,097 പേർ മരിക്കുകയും ചെയ്തു. 1,15,451 പേർ ഇതുവരെ മരിച്ച ബ്രസീലിൽ 36,27,217 രോഗികളാണുള്ളത്.

Most Popular