Sunday, July 25, 2021
Home News National തമിഴ്നാട്ടിൽ വെടിമരുന്ന് ഫാക്ടറിയിൽ സ്‌ഫോടനം: ഉടമയുൾപ്പെടെ ഏഴ് പേർ മരിച്ചു

തമിഴ്നാട്ടിൽ വെടിമരുന്ന് ഫാക്ടറിയിൽ സ്‌ഫോടനം: ഉടമയുൾപ്പെടെ ഏഴ് പേർ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിലെ വെടിമരുന്ന് ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഫാക്ടറി ഉടമ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു.

ചെന്നൈയിൽ നിന്ന് 190 കിലോമീറ്റർ അകലെ കടലൂരിലെ കാട്ടുമന്നാർക്കോവിലിലാണ് അപകടം. ലൈസൻസുള്ള വെടിമരുന്ന് യൂനിറ്റിലാണ് സ്‌ഫോടനമുണ്ടായത്.

രണ്ട് പേർ സംഭവസ്ഥലത്തും അഞ്ച് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.  അപകടത്തിൽ ജീവൻ നഷ്ടമായവർ എല്ലാവരും സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം.

കൊറോണ വൈറസ് പ്രതിസന്ധി കാരണം അടച്ചിട്ടിരുന്ന ഫാക്ടറി 100 ശതമാനം തൊഴിലാളികളുമായി പുനരാരംഭിച്ചിട്ട് അധികമായിരുന്നില്ല.

 

Most Popular