Wednesday, January 19, 2022
HomeNewsദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന 85 യാത്രക്കാർക്ക് കോവിഡ്: കടുത്ത ആശങ്കയിൽ നെതർലൻഡ്സ്

ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന 85 യാത്രക്കാർക്ക് കോവിഡ്: കടുത്ത ആശങ്കയിൽ നെതർലൻഡ്സ്

ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന 85 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് നെതർലൻഡ്‌സ്‌. ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച ഓമിക്രോൺ വകഭേദമാണോ എന്ന സ്ഥിരീകരണം സംബന്ധിച്ച പരിശോധനകൾ നടന്നുവരികയാണ്. ഡച്ച് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും 600 യാത്രക്കാരുമായി രണ്ട് വിമാനങ്ങളാണ് ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ യാത്രക്കാരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡച്ച്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പോസിറ്റീവ് ആയവരെ വിമാനത്താവളത്തിന് സമീപത്തുതന്നെ ഹോട്ടലില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഡച്ച്‌ സര്‍ക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Most Popular