Saturday, August 20, 2022
HomeNewsKeralaകോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു; പിതാവും ഇളയമകളും ഗുരുതരാവസ്ഥയിൽ

കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു; പിതാവും ഇളയമകളും ഗുരുതരാവസ്ഥയിൽ

കോട്ടയം:  കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ 2 പേർ മരിച്ചു. 2 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കോട്ടയം ബ്രഹ്മ്മമംഗലത്താണ് സംഭവം. കാലായിൽ സുകുമാരന്റെ ഭാര്യ സീന, മകൾ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയമകൾ സുവര്ണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. ആസിഡ് കുടിച്ചാണ് കുടുംബം ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ആസിഡ് കുടിച്ച് ​അവശനിലയിലായ ഇവരെ അയൽവാസികൾ മുട്ടുറിചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ​ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സീന മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും മൂത്തമകൾ സൂര്യയും മരിച്ചു. സുകുമാരൻ ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. ഇളയമകൾ 23 വയസുള്ള സുവർണയുടെ നിലയും അതീവ ​ഗുരുതരമാണെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

Most Popular

Energy Casino Kod Promocji 2022