Saturday, July 31, 2021
Home Gulf 40 ലക്ഷം രൂപ മുടക്കി കണ്ണൂരിൽ നിന്ന് ഖത്തറിലേക്ക് പറക്കാനൊരുങ്ങി മലയാളി വ്യവസായി

40 ലക്ഷം രൂപ മുടക്കി കണ്ണൂരിൽ നിന്ന് ഖത്തറിലേക്ക് പറക്കാനൊരുങ്ങി മലയാളി വ്യവസായി

കണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ 40 ലക്ഷം രൂപ മുടക്കി കണ്ണൂരിൽ നിന്ന് ഖത്തറിലേക്ക് പറക്കാനൊരുങ്ങുകയാണ് മലയാളി വ്യവസായിയായ ഡോ. എം പി ഹസൻ കുഞ്ഞി. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഭാര്യ  സുഹറാബിക്കൊപ്പം പ്രൈവറ്റ് വിമാനത്തിലാണ് ഖത്തറിലേക്ക് പോകുന്നത്.

12 സീറ്റുള്ള ജെറ്റ് ക്രാഫ്റ്റ് വിമാനത്തിൽ ഈ മാസം 14ന് 11.30നാണ് ഹസൻ കുഞ്ഞിയും ഭാര്യയും യാത്ര തിരിക്കുക. കോവിഡ് പശ്ചാത്തലത്തിൽ ലോകമെമ്പാടും യാത്രാനിയന്ത്രണങ്ങൾ വന്നതോടെ അദ്ദേഹത്തിന് ഖത്തറിലേക്ക് യാത്ര തിരിക്കാൻ കഴിഞ്ഞില്ല. ഇതിനെതുടർന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. കണ്ണൂരിൽ നിന്ന് ഇത്തരത്തിൽ യാത്ര ചെയ്യുന്ന ആദ്യത്തെയാളാണ് ഇദ്ദേഹം. മാത്രമല്ല, പ്രൈവറ്റ് ജെറ്റുകളെ കണ്ണൂർ വിമാനത്താവളത്തിലേക്ക് ആകർഷിക്കാനും കണ്ണൂർ വിമാനത്താവളത്തിന്റെ ഡയറക്ടർ കൂടിയായ ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.

മെഡ്ടെക് കോർപറേഷൻ കമ്പനിയുടെ ചെയർമാനായ ഡോ. എം പി ഹസൻ കുഞ്ഞി കണ്ണൂർ താണ സ്വദേശിയാണ്. ഫ്രൈറ്റെക്സ് ലോജിസ്റ്റിക്സ്, പ്ലാനറ്റ് ഫാഷൻ, റിയൽ എസ്റ്റേറ്റ് രംഗത്തുള്ള എച്ച് കെ ബിൽഡേഴ്സ് ആൻഡ് ഡവലപേഴ്സ്, ഹാമിൽട്ടൻ ഇന്റർനാഷനൽ, പവർമാൻ ഇന്റർനാഷനൽ, ഹോളിപോപ് ഇൻഡസ്ട്രീസ് എന്നിവയുടെ ചെയർമാനുമാണ്. കൊച്ചിൻ മെഡിക്കൽ സിറ്റിയുടെ എംഡി, അസറ്റ് ഹോംസ് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

Most Popular