Saturday, July 24, 2021
Home News Kerala തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിലെ കുണ്ടമൺകടവ് പുതിയ പാലത്തിൽ വെച്ച് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആനകോട് വീരണകാവ് കോണിനടയിൽ ഷിബു നിവാസിൽ എസ് ഷിബു(44)വാണ് മരിച്ചത്.

വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന ഷിബു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. ആംബുലൻസ് രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: രാജി. മക്കൾ: കാർത്തികേയൻ, കാഞ്ചന.

Most Popular