‘എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂ”-സഭയിലെ പരാമർശത്തിന് മാപ്പുമായി എ എന്‍ ഷംസീര്‍ എം എല്‍ എ

തിരുവനന്തപുരം: എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസ് ചികിത്സ മാത്രമേ നല്‍കാന്‍ പാടുള്ളൂവെന്ന് സഭയിലെ പരാമര്‍ശത്തിന് മാപ്പുമായി എ എന്‍ ഷംസീര്‍ എം എല്‍ എ. നിയമസഭയിൽ ഷംസീർ നടത്തിയ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. വ്യാജവൈദ്യത്തിനെതിരായുള്ള നിയമനിര്‍മാണ അവതരണ വേളയിലാണ് ഷംസീര്‍ ഇത്തരം പരാമര്‍ശം നടത്തിയത്.