Thursday, July 29, 2021
Home Gulf കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു

ദുബായ്: കണ്ണൂർ സ്വദേശിയായ യുവാവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോൾഡ് സൂക്കിൽ സ്വന്തമായി ജ്വല്ലറി വർക്ക് ഷോപ്പ് നടത്തിയിരുന്ന ഷാജി ആലത്തും കണ്ടിയിൽ (40) ആണ് മരിച്ചത്.

ദേരയിൽ ഷാജി താമസിക്കുന്ന മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവിടെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഷാജിയുടെ സഹോദരൻ പറഞ്ഞു. മരണകാരണം വ്യക്തമല്ല. 13 വർഷമായി ദുബായിൽ താമസിക്കുന്ന ഷാജിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

Most Popular