Monday, April 12, 2021
Home News Kerala കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി കസ്റ്റംസ് ഹൗസിലെ സുരക്ഷാ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: കൊച്ചി കസ്റ്റംസ് ഹൗസിൽ കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹവിൽദാർ രഞ്ജിത്തിനെയാണ് ഓഫീസിന്റെ കാർ പോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

കസ്റ്റംസ് ഹൗസിലെ കാർ പോർച്ചിൽ നിർത്തിയിട്ട കാറിനു മുകളിലാണ് മേൽക്കൂരയിൽ നിന്ന് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കാലുകൾ കാറിൽ മുട്ടി നിൽക്കുന്ന നിലയിലാണ്. മരണത്തിൽ ദുരൂഹയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. പോലീസ് തുടർ നടപടികൾ ആരംഭിച്ചു.

Most Popular