കൊച്ചി: വൈപ്പിനിൽ തലപൊട്ടി യുവാവ് കൊല്ലപ്പെട്ട നിലയിൽ. കുഴിപ്പള്ളി ബീച്ച് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
പുലർച്ചെ നാലരയോടെ മത്സ്യത്തൊഴിലാളികളാണ് ചോരയിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മരണകാരണം മാരകായുധങ്ങൾക്കൊണ്ട് തലക്കേറ്റ അടിയാണെന്നാണ് പ്രാഥമിക നഗമനം.