Friday, August 6, 2021
Home News Kerala മലപ്പുറത്ത് കോവിഡ് ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശിനി മരിച്ചു

മലപ്പുറത്ത് കോവിഡ് ചികിത്സയിലായിരുന്ന അട്ടപ്പാടി സ്വദേശിനി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി ഷോളയൂർ സ്വദേശിനി നിഷ (24) യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന നിഷയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവതിക്ക് വൃക്ക- കരൾ സംബന്ധമായ രോഗമുണ്ടായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 40 ആയി.

Most Popular