Thursday, September 23, 2021
Home News Kerala പത്തനംതിട്ടയിൽ ക്വാറന്റീൻ കേന്ദ്രത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ടയിൽ ക്വാറന്റീൻ കേന്ദ്രത്തിൽ യുവാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട: റാന്നിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കലഞ്ഞൂർ സ്വദേശി നിശാന്ത് (41) ആണ് ആത്മഹത്യ ചെയ്തത്. രണ്ട് ദിവസം മുമ്പ് ബെംഗളൂരുവിൽ നിന്ന് എത്തിയതിനെ തുടർന്ന് നിരീക്ഷണകേന്ദ്രത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും വൈക്കത്ത് താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുപോകണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ കഴിയാതെ പുറത്തു വിടാൻ കഴിയില്ലെന്ന് നടത്തിപ്പുകാർ പറഞ്ഞിരുന്നു.

Most Popular