Wednesday, June 23, 2021
Home News Kerala മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത മഅ്ദനിക്കു ജാമ്യം ലഭിച്ചെങ്കിലും ബംഗളൂരു വിട്ടുപോവരുതെന്നായിരുന്നു വ്യവസ്ഥ. ഇതേത്തുടര്‍ന്ന് 2014 മുതല്‍ ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്ളാറ്റിലാണ് മഅ്ദനി കഴിയുന്നത്. കോടതി ഇടപെട്ടിട്ടും കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. നിരവധി അസുഖങ്ങള്‍ വേട്ടയാടുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യത്തിനു വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നു സിറ്റിസണ്‍ പ്രൊട്ടക്ഷന്‍ ഫോറം ചെയര്‍മാന്‍ മൈലക്കാട് ഷാ അഭ്യര്‍ഥിച്ചു.

Most Popular