Thursday, January 20, 2022
HomeNewsKerala70 വയസുകവിഞ്ഞ തടവുകാരെ ജയിൽമോചിതരാക്കുന്നു; ലിസ്റ്റിൽ അഭയക്കേസ് പ്രതി തോമസ് കോട്ടൂരും

70 വയസുകവിഞ്ഞ തടവുകാരെ ജയിൽമോചിതരാക്കുന്നു; ലിസ്റ്റിൽ അഭയക്കേസ് പ്രതി തോമസ് കോട്ടൂരും

തിരുവനന്തപുരം: 70 വയസുകവിഞ്ഞ തടവുകാരെ ജയിൽ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ലിസ്റ്റിൽ അഭയ കേസ് പ്രതി തോമസ് കോട്ടൂരും. സംഭവത്തിൽ അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് സമർപ്പിച്ചു. ജയില്‍ വകുപ്പ് പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫാദര്‍ തോമസ് കോട്ടൂരിനെ ജയില്‍ നിന്ന് മോചിപ്പിക്കരുതെന്ന് കോട്ടയം എസ്പി റിപ്പോര്‍ട്ട് നല്‍കിയത്. അഭയക്കേസില്‍ ഒന്നാം പ്രതിയായ തോമസ് കോട്ടൂര്‍ ഇരട്ട ജീവപര്യന്തം ലഭിച്ച്‌ ജയിലില്‍ കഴിയുന്നതിനിടെ വേഗത്തില്‍ മോചിതനാക്കുന്നതിലൂടെ തെറ്റായ സന്ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊവിഡ് വ്യാപന സമയത്ത് തോമസ് കോട്ടൂരിന് 139 ദിവസത്തെ പരോള്‍ നല്‍കിയിരുന്നു.

Most Popular