Saturday, April 17, 2021
Home News Kerala കേരളത്തില്‍ ഭരണത്തുടര്‍ച്ച; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി- സി വോട്ടര്‍ സര്‍വേ

കേരളത്തില്‍ ഭരണത്തുടര്‍ച്ച; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി- സി വോട്ടര്‍ സര്‍വേ

ന്യൂഡല്‍ഹി : കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടുമെന്ന് എബിപി ന്യൂസ്- സി വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട്. 83 മുതല്‍ 91 സീറ്റുകള്‍ വരെ നേടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 47 മുതല്‍ 55 സീറ്റുകള്‍ വരെ ലഭിക്കുമെന്നും പറയുന്നു.

ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കില്ലെന്നു പറയുന്ന സര്‍വേ, എന്‍ഡിഎ രണ്ട് സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ പ്രവചനങ്ങളാണ് പുറത്തുവന്നത്.

തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചുവരും. 154-162 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഭരണമുന്നണിക്ക് 58-66 സീറ്റുകള്‍ ലഭിക്കുമെന്നും കമലിന്റെ മക്കള്‍ നീതി മയ്യം 2-6 സീറ്റ് വരെ നേടുമെന്നും സര്‍വേ പറയുന്നു. അസമില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണു സര്‍വേ റിപ്പോര്‍ട്ട്.

 

Most Popular