കെമിക്കല്‍ ഫാക്ടറിയില്‍ അപകടം; ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ബറുച്ച്:ഗുജറാത്തിലെ ബറൂച്ചില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ് സംഭവം.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ് ഇവിടെ.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഇതേ വ്യവസായ മേഖലയിലെ മറ്റൊരു ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.