Thursday, October 6, 2022
HomeNewsNationalദുർമന്ത്രവാദമെന്ന് ആരോപണം; അസമിൽ രണ്ട് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

ദുർമന്ത്രവാദമെന്ന് ആരോപണം; അസമിൽ രണ്ട് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

ഗുവാഹത്തി: അസമിൽ ദുർമന്ത്രവാദം ആരോപിച്ച് ക്രൂര ഇരട്ടക്കൊല നടപ്പാക്കി ആൾക്കൂട്ടം. കർബി ആംഗ്ലോക് ജില്ലയിലെ റോഹിമാപൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം റോഹിമപൂരിൽ പ്രായമേറിയ ഒരു സ്ത്രീ മരിച്ചിരുന്നു. അവരുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയ രാമവതി ഹാലുവ എന്ന സ്ത്രീ അസാധാരണമായി പെരുമാറിയതായി നാട്ടുകാർ പറഞ്ഞു.

ഇതേത്തുടർന്ന് ദുർമന്ത്രവാദം ചെയ്യുന്നയാളാണ് രമാവതി എന്നാരോപിച്ച് ചിലർ രംഗത്തെത്തി. കൂടുതൽ പേർ പ്രതിഷേധവുമായെത്തിയതോടെ ഗ്രാമത്തിലെ ആൾക്കൂട്ട കോടതി ശിക്ഷ വിധിച്ചു. തുർന്ന് നാട്ടുകാർ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് രമാവതിയെ പൊതുമധ്യത്തിൽവെച്ച് ആക്രമിക്കുകയായിരുന്നു.

അക്രമണം കണ്ട് പ്രദേശത്തെ വിദ്യാസഭന്നനായ യുവാവ് തടയാൻ മുന്നോട്ടു വന്നതോടെ ഇയാളും ദുർമന്ത്രവാദത്തിന്റെ പങ്കാളിയാണെന്ന് പറഞ്ഞ് ആക്രമണത്തിന് ഇരയാക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധംകൊണ്ടുള്ള ആക്രമണത്തിൽ ഇരുവരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.

തുടർന്ന് ഇരുവരുടേയും മൃതദേഹം ഗ്രാമത്തിലെ ആരാധനാലയത്തിന് മുന്നിൽവെച്ച് കത്തിച്ച ശേഷം പ്രദേശത്തെ കുന്നിൽ ചെരിവിൽ സംസ്‌കരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞതായി പോലീസ് പറഞ്ഞു.

Most Popular