നടൻ ബാല അതീവഗുരുതരാവസ്ഥയിൽ

കൊച്ചി: നടൻ ബാല അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. അമൃത ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കരൾ സംബന്ധമായ അസുഖത്തിന് മുന്പും ബാല ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത തിരികെയെത്തിയ ബാലയെ കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തിയ ഉടൻ തന്നെ ബോധരഹിതനാവുകയായിരുന്നു. ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്. ഏറെ നാളുകൾക്കു ശേഷം ബാല മലയാള സിനിമാ അഭിനയത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യൽ മീഡിയയിലും സജീവമാണ്. ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാർത്തകൾ വന്നെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു.