Wednesday, May 18, 2022
HomeNewsNationalപഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

ഹരിയാനയിലെ സോനിപത്തില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍നിന്ന് ഭട്ടിന്‍ഡയിലേക്ക് പോകുന്നതിനിടെ സിദ്ദുസഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയിലേക്ക് കര്‍ഷകര്‍ എത്തിയ സംഭവത്തില്‍ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചെങ്കോട്ടയില്‍ പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയെന്നും ആക്രമണത്തിന് കര്‍ഷകരെ പ്രേരിപ്പിച്ചെന്നുമായിരുന്നു ദീപ് സിദ്ദുവിന് എതിരായ ആരോപണം. ചെങ്കോട്ടയില്‍ കടന്ന സിദ്ദുവും സംഘവും സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു.

2015ല്‍ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദുവിന്‍റെ ചലച്ചിത്ര മേഖലയിലേക്കുള്ള പ്രവേശനം. സണ്ണി ഡിയോളിന്‍റെ അടുത്ത അനുയായി ആയിരുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സജീവമായി. എന്നാല്‍ കര്‍ഷക സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തതോടെ സണ്ണി ഡിയോള്‍ സിദ്ദുവിനെ തള്ളിപറഞ്ഞു.

മോദിക്കും അമിത് ഷാക്കും ഒപ്പം നില്‍ക്കുന്ന ദീപ് സിദ്ദുവിന്‍റെ ചിത്രങ്ങളും കര്‍ഷക സമരത്തിന് ഇടയില്‍ പുറത്തുവന്നു. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും സിഖ് പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കര്‍ഷക നേതാക്കളില്‍ നിന്നും ഉയര്‍ന്നിരുന്നു.

Most Popular