Saturday, November 26, 2022
HomeNewsNationalനടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ കമൽ ഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് കമൽ ഹാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ ഹൈദരാബാദില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും പനി വരുകയുമായിരുന്നു. കുറച്ചു ദിവസത്തേക്ക് നിര്‍ബന്ധിത വിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. വൈകാതെ അദ്ദേഹം ആശുപത്രി വിടും.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2വിന്റെ ഷൂട്ടിങ് തിരക്കിലാണ് കമല്‍ ഹാസന്‍. ചിത്രത്തില്‍ കാജള്‍ അഗര്‍വാള്‍ ആണ് നായിക .കൂടാതെ ബിഗ് ബോസ് സൂസണ്‍ 6ന്റെ തിരക്കിലുമാണ് താരം. ഇന്ത്യന്‍ 2വിന്റെ ഷൂട്ടിനു ശേഷം മണിരത്നത്തിനൊപ്പമുള്ള പുതിയ ചിത്രത്തിനൊപ്പം ചേരും.

Most Popular