Saturday, July 24, 2021
Home News Kerala നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് പടന്നയും വിട പറയുന്നത്. നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

1956-ല്‍ ‘വിവാഹ ദല്ലാള്‍’ എന്നതായിരുന്നു ആദ്യ നാടകം . 1957-ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.
നാടകത്തില്‍ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങി. രാജസേനന്‍റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് പടന്നയില്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.

വൃദ്ധന്മാരെ സൂക്ഷിക്കുക, ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു.

Most Popular