നടൻ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു

മുംബൈ: നടന്‍ സിദ്ധാര്‍ഥ് ശുക്ല (40)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
മുംബൈയിലെ വസതയില്‍ അബോധാവസ്ഥയിലായിരുന്നു നടനെ കണ്ടെത്തിയത്. ഉടൻ കുപ്പര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.

മോഡലിങ്ങിലൂടെയാണ് സിദ്ധാര്‍ഥ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷന്‍ ഷോകളില്‍ മത്സരാര്‍ഥിയായും അവതാരകനുമായെത്തി. ബിഗ് ബോസ് 13 പതിപ്പിൽ വിജയി കൂടിയായിരുന്നു നടൻ . ബിസിനസ് ഇന്‍ റിതു ബാസാര്‍, ഹംപ്റ്റി ശര്‍മ ഹി ദുല്‍ഹനിയ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3 എന്ന വെബ് സീരീസില്‍ അഭിനയിച്ചു വരികയായിരുന്നു. അശോക് ശുക്ല, റിതേഷ് ശുക്ല എന്നിവരാണ് മാതാപിതാക്കള്‍.