കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപെട്ടുള്ള സാക്ഷി വിസ്താരത്തിന് സമയം നീട്ടി നൽകി ഹൈകോടതി. നിലവിൽ പത്തു ദിവസമാണ് അനുവദിച്ചിരിക്കുന്നത്.
പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളിൽ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ കോടതി ഉത്തരവ്. എന്നാൽ ഇതിൽ ചില സാക്ഷികൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാൽ കൂടുതൽ സമയം വേണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്.