നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേർന്നേക്കും. ഇന്ന് ഹൈക്കോടതിയിൽ കേസ് പരിഗണിക്കവെ അറിയിച്ചതാണിക്കാര്യം. കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം, അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നത് തുടങ്ങിയ വാദങ്ങളാണ് ദിലീപ് കോടതിയിൽ ഉന്നയിച്ചത്.