Saturday, May 21, 2022
HomeNewsനടി മൈഥിലി വിവാഹിതയായി

നടി മൈഥിലി വിവാഹിതയായി

തൃശൂർ: നടി മൈഥിലി വിവാഹിതയായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. ആർക്കിടെക്ടായ സമ്പത്താണ് വരൻ. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി സിനിമയിലെത്തിയത്. കേരള കഫെ, ചട്ടമ്ബിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്‍, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി പുറത്തിറങ്ങുന്ന ചിത്രം. വൈകിട്ട് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ റിസപ്ഷന്‍ നടത്തും.

Most Popular