Thursday, September 23, 2021
Home News Kerala സർ സയ്യിദിന്റെ ജീവിതസന്ദേശം നിത്യ പ്രസക്തം: അഡ്വ. എൻ എ കരിം

സർ സയ്യിദിന്റെ ജീവിതസന്ദേശം നിത്യ പ്രസക്തം: അഡ്വ. എൻ എ കരിം

സാർ സയ്യിദ് അഹമ്മദ് ഖാൻ മുന്നോട്ട് വച്ച സന്ദേശങ്ങൾ ഇക്കാലത്തും ഏറെ പ്രസക്തമാണെന് മുസ്ലിം വിദ്യാർഥി ഫെഡറേഷൻ ദേശീയ സെക്രട്ടറി അഡ്വ. എൻ.എ കരിം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലാ കെഎംസിസി യൂത്ത് വിങ് സംഘടിപ്പിക്കുന്ന നേതൃത്വ പഠന പരിശീലന പദ്ധതിയായ ലീഡിന്റെ ഇരുപത്തി ഒൻപതാമത്തെ സെഷനിൽ “സർ സയ്യിദ്: ജീവിതവും സന്ദേശവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക വിദ്യാഭ്യാസവും ആധുനിക രാഷ്ട്രീയവുമാണ് സമുദായ പുരോഗതിയുടെ മുന്നുപാധി എന്ന അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ കാലം ശരിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടീം സർ സയ്യിദിന്റെ ആഭിമുഖ്യത്തിൽ നടന്ന സെഷനിന് ക്യാപ്റ്റൻ അൻസാരി വേങ്ങര നേതൃത്വം നൽകി. ലുക്മാൻ അസ്ഹരി, സാദിഖ് റഹ്മാൻ, ഷഫീഖ് മാറഞ്ചേരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നാസർ റഹ്മാനി ജനറൽ ഇവാലുവേറ്റർ ആയിരുന്നു. ഉനൈസ്, അൻവർ എന്നിവർ വിലയിരുത്തലുകൾ നടത്തി. അബ്ദുൽ അക്ബർ വെങ്ങശ്ശേരി , യൂനുസ് കടമ്പോട്ട്, സവാദ് വെളിയങ്കോട്, പി ടി ഫിറോസ്, ഷാക്കിറുൽ ജലാൽ എന്നിവർ നേതൃത്വം നൽകിയ സെഷനിൽ സിദ്ധീഖ് പറമ്പൻ സ്വാഗതവും മദനി വളാഞ്ചേരി നന്ദിയും പറഞ്ഞു.

Most Popular