Monday, October 25, 2021
HomeNewsInternationalഅഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറുമാസത്തേക്ക് വിസ നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറുമാസത്തേക്ക് വിസ നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറുമാസത്തേക്ക് വിസ നല്‍കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇതാണ് ആറുമാസത്തേക്കുള്ള നിലവിലെ ധാരണ. സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമായ ആശയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനികള്‍ നിലവില്‍ ഇന്ത്യയിലേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇ-വിസ ഉപയോഗിച്ച് മാത്രമേ അഫ്ഗാനില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് വരാവൂ എന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഓഗസ്റ്റ് 12-നും 14-നും ഇടയില്‍ അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസി അനുവദിച്ച 11,000-ല്‍ അധികം വിസകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. അഫ്ഗാനില്‍ നിന്ന് 552-ല്‍ അധികം പേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്.

Most Popular