Wednesday, September 22, 2021
Home News International മണിക്കൂറുകൾ നീണ്ട പരിശ്രമം :കാബൂളിൽ നിന്ന് 129 പേരുമായി എയർ ഇന്ത്യ ഡൽഹിയിലെത്തി

മണിക്കൂറുകൾ നീണ്ട പരിശ്രമം :കാബൂളിൽ നിന്ന് 129 പേരുമായി എയർ ഇന്ത്യ ഡൽഹിയിലെത്തി

കാബൂൽ: കാബൂളിൽ നിന്ന് 129 പേരുമായി എയർ ഇന്ത്യയുടെ വിമാനം ഡൽഹിയിലെത്തി.മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് 129 ഇന്ത്യക്കാരെ സ്വന്തം നാട്ടിലേക്ക് തിരികെയെത്തിക്കനായത്. കാബൂൽ താലിബാൻ കയ്യടക്കിയതോടെ വിമാനം ലാൻഡിംഗ് അടക്കമുള്ള പ്രവർത്തങ്ങൾ വൈകുകയായിരുന്നു. അതേസമയം അഫ്ഗാനിസ്ഥാൻറെ നിയന്ത്രണം നഷ്ടമായതോടെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്ന സമ്മർദ്ദം കേന്ദ്ര സർക്കാർ നേരിടുന്നുണ്ട്.

കൂടുതൽ അടിയന്തര സാഹചര്യങ്ങളുണ്ടായാൽ വിമാനമയച്ച് ഉദ്യോഗസ്ഥരെ എത്തിക്കാനാണ് ഇന്ത്യയുടെ നീക്കം. കൂടുതൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Most Popular