Saturday, August 13, 2022
HomeNewsKeralaവയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതോടെയാണ് ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയത്.

ഇരുന്നൂറോളം പന്നികൾ ഉള്ള ഫാമാണിത്. ഇവിടെയുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം. കൂടാതെ ഒരു കിലോമീറ്റർ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തതായാണ് വിവരം.

Most Popular