Wednesday, May 12, 2021
Home News National കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്

ചണ്ഡിഗഢ്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്. കോവിഡ് വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്കകമാണ് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിന് രോഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
അംബാല കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 20നാണ് അനില്‍ വിജ് കൊവാക്‌സിന്‍ സ്വീകരിച്ചത്. ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന വാക്‌സിനാണ് കൊവാക്‌സിന്‍

Most Popular