Wednesday, December 7, 2022
HomeNewsNationalകാമുകിയെ 35 കഷ്ണങ്ങളാക്കിയ ആഫ്താബ് സ്ത്രീകളെ വലയിലാക്കിയത് തട്ടിപ്പിലൂടെ

കാമുകിയെ 35 കഷ്ണങ്ങളാക്കിയ ആഫ്താബ് സ്ത്രീകളെ വലയിലാക്കിയത് തട്ടിപ്പിലൂടെ

ദില്ലി: കാമുകിയെ 35 കഷ്ണങ്ങളാക്കിയ ആഫ്താബ് സ്ത്രീകളെ വലയിലാക്കിയത് തട്ടിപ്പിലൂടെയെന്ന് പോലീസ്. അഫ്താബ് ഇൻസ്റ്റാഗ്രാമിൽ ഒരു ഫുഡ് ബ്ലോഗ് അക്കൗണ്ട് കൈകാര്യം ചെയ്യാറുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. hungrychokro_escapades എന്ന പേരിലുള്ള അക്കൗണ്ടിന് 28,500 ഫോളോവേഴ്‌സ് ഉണ്ട്. ഇന്ത്യൻ, ചൈനീസ് വിഭവങ്ങളുടെ നിരവധി ഫോട്ടോകൾ ഉണ്ട്. പക്ഷെ, 2022 ഫെബ്രുവരി മുതൽ അക്കൗണ്ട് നിഷ്‌ക്രിയമാണ്.

ഡേറ്റിങ് ആപ്പിലൂടെ നിരവധി സ്ത്രീകളെ കാണുകയും അവരോടൊപ്പം ഒരേ വീട്ടിൽ ഉറങ്ങുകയും ചെയ്തതായി അഫ്താബ് സമ്മതിച്ചിട്ടുണ്ട്. ശ്രദ്ധ വാക്കറുമായി ബന്ധം തുടങ്ങിയ ശേഷവും പൂനാവാല ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നത് തുടർന്നുവെന്നും ഇത് ആയാലും ശ്രദ്ധയും തമ്മിലുള്ള വഴക്കായി മാറിയെന്നും തുടർന്ന് ഈ വഴക്കു കൊലപാതകത്തിലേക്കും നയിച്ചതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് കാമുകിയെ നിരവധി കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിഞ്ഞ ആഫ്താബ് പിടിയിലാവുന്നത്.

Most Popular