Wednesday, July 28, 2021
Home News National ഉത്തർ പ്രദേശിൽ നിന്ന് വീണ്ടും; പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

ഉത്തർ പ്രദേശിൽ നിന്ന് വീണ്ടും; പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു

ലഖ്നൗ: ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ചിത്രകൂട് ജില്ലയിലെ മണിക്പൂരിലാണ് 15കാരി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞ എട്ടിന് മുൻ ഗ്രാമത്തലവന്റെ മകൻ കിശൻ ഉപാധ്യയി, സുഹൃത്തുക്കളായ സതീഷ്, ആശിഷ് എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വനത്തിനുള്ളിലേക്ക് പിടിച്ചുകൊണ്ടുപോയായിരുന്നു പീഡനം.

സംഭവത്തിലെ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി ചിത്രകൂട് പോലീസ് സൂപ്രണ്ട് അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നും ആദ്യഘട്ടത്തിൽ പരാതി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായില്ലെന്നും ബന്ധുക്കൾ അറിയിച്ചു.

Most Popular