മസ്കറ്റ്: എയര്‍ ഇന്ത്യയുടെ മസ്കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍. ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുക.
കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്കറ്റില്‍ എത്തും. അവിടെ നിന്നും വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരില്‍ എത്തും.
ഈ സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.