Monday, January 24, 2022
HomeNewsKeralaവിമാനത്താവളത്തിലെ കോവിഡ് പരിശോധന ക്രമക്കേട് ; ഫലപ്രദമായ രീതികൾ അവലംബിക്കണമെന്ന് ആവശ്യപ്പെട്ട് പി എംഎഫ് നിവേദനം...

വിമാനത്താവളത്തിലെ കോവിഡ് പരിശോധന ക്രമക്കേട് ; ഫലപ്രദമായ രീതികൾ അവലംബിക്കണമെന്ന് ആവശ്യപ്പെട്ട് പി എംഎഫ് നിവേദനം നൽകി

ന്യൂയോർക്ക് ∙ വിമാനത്താവളത്തിലെ കോവിഡ് പരിശോധന ക്രമക്കേട് തടയുന്നതിനായി ഫലപ്രദമായ രീതികൾ അവലംബിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി പി എംഎഫ്. എയർടെർമിനലുകളിൽ 2490/- ഈടാക്കിയിട്ടും ശരിയായ റിസൾട്ട് പല യാത്രക്കാർക്കും ലഭിക്കുന്നില്ലെന്നു പി എംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം. പി. സലീം പറഞ്ഞു. കോവിഡ് തടയുന്നതിനും വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എയർപോർട്ട് അധികൃതർ കർശന നടപടികളും പ്രോട്ടോക്കോളുകളും പാലിക്കുന്നില്ല.

യുഎഇയിലെ സാമൂഹിക പ്രവർത്തകനായ പ്രവാസി ഷാർജയിലേക്കുള്ള യാത്രയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എടുത്ത ആർടി പിസിആർ പരിശോധനാ ഫലം പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയത് മൂലം യാത്ര റദ്ദാക്കേണ്ടി വന്നിരുന്നു.
അതേ സമയം അദ്ദേഹം കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് ഓൺലൈനിൽ ടിക്കറ്റ് എടുത്ത്, വെറും 7 മണിക്കൂർ സമയത്തിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നു.

പിസിആർ ടെസ്റ്റ് ഫലങ്ങളുടെ വിശ്വാസ്യതയില്ലായ്മയുടെ കാര്യത്തിൽ ഇത്തരം ആശങ്കകൾ നിലവിലുള്ള കോവിഡ് അനിശ്ചിതത്വങ്ങളാൽ ശാരീരികമായും സാമ്പത്തികമായും ബുദ്ധിമുട്ടിലായ പ്രവാസി യാത്രക്കാരെ അമ്പരപ്പിക്കുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങളോടെയുള്ള വിമാനയാത്ര ശ്രമകരവും ചെലവേറിയതുമാകുമെന്നതിന് പുറമെ, കേരള ടെർമിനലിൽ ഇൻബൗണ്ട് യാത്രക്കാർക്ക് ആർടിപിസിആർ എടുക്കുന്നതിനുള്ള മണിക്കൂറുകൾ നീണ്ട കാത്തിരി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതാണ്
അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകനുണ്ടായ അവസ്ഥ പരിശോധിക്കുമ്പോൾ, സാധാരണ യാത്രക്കാരുടെ ദുരവസ്ഥ സങ്കൽപ്പിക്കാൻ കഴിയില്ല. മാത്രമല്ല, സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട നിരവധി സംഭവങ്ങളിൽ ഒന്നാണിത്. അതിനാൽ, കേസുകൾ കണ്ടെത്തുന്നതിൽ പിശകുകളില്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ എയർ ടെർമിനലുകളിൽ സജ്ജീകരിക്കാനും ഇൻസ്റ്റാൾ ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ മതിയായ യോഗ്യതയുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബന്ധപ്പെട്ട അധികാരികളോട് പിഎംഎഫ് ആവശ്യപ്പെട്ടു. കേന്ദ്ര വ്യോമയാന മന്ത്രി, ആരോഗ്യ മന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യ മന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്കും നിവേദനം സമർപ്പിച്ചു .

യാത്രക്കാരെ ടെസ്റ്റ് ചെയ്യുന്നതിനുള്ള ഫലപ്രദമായ രീതികൾ അവലംബിക്കുവാനും യാത്രക്കാരുടെ പരാതികൾ ലഘൂകരിക്കാനുള്ളവഴികൾ അധികാരികൾ ശ്രദ്ധിക്കണമെന്ന് ഗ്ലോബൽ പ്രസിഡന്റ് എം. പി. സലീം, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി വര്ഗീസ് ജോൺ ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം, ഗ്ലോബൽ മിഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Most Popular