Wednesday, January 19, 2022
HomeNewsNationalഅഖിലേഷ് യാദവിനെതിരെ അപകീർത്തിപരമായ പോസ്റ്റ്: സക്കർബർഗിനെതിരെ യുപിയിൽ കേസ്

അഖിലേഷ് യാദവിനെതിരെ അപകീർത്തിപരമായ പോസ്റ്റ്: സക്കർബർഗിനെതിരെ യുപിയിൽ കേസ്

ന്യൂഡല്‍ഹി: സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് ഫേസ്​ബുക്​ സി.ഇ.ഒ മാര്‍ക്ക്​ സക്കര്‍ബര്‍ഗിനെതിരെ കേസ്. യു പിയിലെ കനൗജ്​ ജില്ലയിലാണ്​ സംഭവം. അഖിലേഷ് യാദവിനെതിരെ മാർക്ക് സുക്കർബർഗ് അല്ല പോസ്റ്റിട്ടതെങ്കിലും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ സക്കര്‍ബര്‍ഗിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്​ഫോം ഉപയോഗിച്ചുവന്നതാണ് കേസ്. അമിത്​ കുമാര്‍ എന്ന വ്യക്തിയാണ്​ പരാതി നൽകിയിരിക്കുന്നത്. ‘ബുവ ബാബുവ’ എന്ന പേരിലുള്ള ഫേസ്​ബുക് പേജിലൂടെ സമാജ്​വാദി പാര്‍ട്ടി അധ്യക്ഷന്‍റെ പ്രതിശ്ചായ തകര്‍ക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്​.പി നേതാവ്​ മായാവതി- അഖിലേഷ്​ യാദവ്​ സഖ്യത്തെ പരിഹസിച്ച്‌​ വിളിച്ചിരുന്ന ​പേരാണ്​ ബുവ ബാബുവ. ‘അന്വേഷണത്തില്‍ ഫേസ്​ബുക്ക്​ സി.ഇ.ഒ മാര്‍ക്ക്​ സക്കര്‍ബര്‍ഗിന്‍റെ പേര്​ ഒഴിവാക്കി. എന്നാല്‍ ഫേസ്​ബുക്​ പേജിന്‍റെ ​അഡ്​മിനി​സ്​ട്രേറ്റര്‍ക്കെതിരായ പരാതി അന്വേഷിക്കുമെന്ന് മുതിര്ന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

Most Popular