Wednesday, December 7, 2022
HomeEntertainmentബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ആദ്യ കൺമണി പിറന്നു

ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ആദ്യ കൺമണി പിറന്നു

ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും ആദ്യ കൺമണി പിറന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ചയാണ് ആലിയയെ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും ഇരുവരോടും അടുത്തവൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രിൽ 14 നായിരുന്നു ആലിയ–രൺബീർ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്….

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും രൺബീറിന്റേയും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, മത്തിയാസ് ഷ്വീഗോഫർ, സോഫി ഒക്കോനെഡോ എന്നിവർക്കൊപ്പം ഹാർട്ട് ഓഫ് സ്റ്റോൺ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രൺവീർ സിങ്ങിനൊപ്പം കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയും അടുത്ത വർഷം പുറത്തിറങ്ങും.

Most Popular