Monday, December 5, 2022
HomeNewsനിറവയറില്‍ സുന്ദരിയായി ആലിയ;പുതിയ ചിത്രങ്ങൾ വൈറൽ

നിറവയറില്‍ സുന്ദരിയായി ആലിയ;പുതിയ ചിത്രങ്ങൾ വൈറൽ

നിരവധി ആരാധകരുള്ള താരജോഡിയാണ് ആലിയ-രൺബീർ. ബോളീവുഡ് ഏറെ നാളുകളായി കാണാൻ കൊതിച്ച ആലിയ-രൺബീർ വിവാഹം ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു നടന്നത്. ഇപ്പോൾ അമ്മയാകാനുള്ള ഒരുക്കത്തിലാണ് ആലിയ.

ഗര്‍ഭകാലത്തും ഫാഷന് വിട്ടുവീഴ്ച ഇല്ലാതെ നല്ല സ്‌റ്റൈലായി വസ്ത്രം ധരിക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്.

അതുപോലെതന്നെയാണ് പുരസ്‌കാരം നേടിയതിന്‍റെ സന്തോഷം പങ്കുവച്ച്‌ ആലിയ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തത്.

ഇതിന് താഴെ നിരവധി പേര്‍ ആലിയയെ അഭിനന്ദിച്ച്‌ കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത് ആലിയയുടെ വസ്ത്രത്തില്‍ തന്നെയാണ്. മനോഹരമായ ബ്രോണ്‍സ് ഗോള്‍ഡണ്‍ ഗൗണില്‍ ആണ് താരം അവാര്‍ഡ് നൈറ്റില്‍ തിളങ്ങിയത്.

ഡീപ് വി നെക്കും കെയ്പ് സ്ലീവുമാണ് ഗൗണിന്‍റെ പ്രത്യേകത. ഇന്ത്യന്‍ ഡിസൈനര്‍മാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം.

അയാൻ മുഖർജിയുടെ സംവിധാനത്തിൽ താര ദമ്പതികൾ പ്രധാന വേഷത്തിൽ എത്തിയ ബ്രഹ്മാസ്ത്രയാണ് പുതിയ ചിത്രം.

Most Popular