Friday, August 12, 2022
HomeNewsKeralaസംസ്ഥാനത്തേക്ക് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുന്നു

സംസ്ഥാനത്തേക്ക് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുന്നു

പത്തനംതിട്ട: സംസ്ഥാനത്തേക്ക് കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കുന്നു. കൊല്ലം-എറണാകുളം മെമു(കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു(ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചര്‍, കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ എന്നിവ ജൂലൈ 11നും ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ ജൂലൈ 3 മുതലും തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ ജൂലൈ 4 മുതലും സര്‍വീസ് ആരംഭിക്കും

അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ആയിട്ടായിരിക്കും പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കുന്നത്. എക്‌സ്പ്രസ് നിരക്ക് ബാധകമായിരിക്കുമെങ്കിലും കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കും.

രാവിലെ 8.20ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന കോട്ടയം വഴിയുള്ള മെമു ഉച്ചയ്‌ക്ക് 12.30ന് എറണാകുളത്ത് എക്കും. എറണാകുളത്ത് നിന്ന് രാത്രി 8.10ന് പുറപ്പെട്ട് ആലപ്പുഴ വഴി 11.35ന് കൊല്ലത്ത് എത്തും. രണ്ട് സര്‍വീസുകളും ബുധനാഴ്ചകളില്‍ ഉണ്ടാകില്ല.

കൊല്ലം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9.05ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 11.45ന് ആലപ്പുഴയിലെത്തും. തിരികെ ഉച്ചയ്‌ക്ക് 1.50ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് 3.45ന് കൊല്ലത്ത് എത്തും. നാഗര്‍കോവില്‍-കൊച്ചുവേളി അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് രാവിലെ 7.55ന് പുറപ്പെട്ട് രാവിലെ 10.10ന് കൊച്ചുവേളിയിലെത്തും. തിരികെ ഉച്ചയ്‌ക്ക് 1.40ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 4.25ന് നാഗര്‍കോവിലില്‍ എത്തും

Most Popular