Friday, October 7, 2022
HomeNewsNationalവിലക്കുറവിന്റെ പെരുമഴയുമായി ആമസോണും ഫ്ലിപ്കാർട്ടും

വിലക്കുറവിന്റെ പെരുമഴയുമായി ആമസോണും ഫ്ലിപ്കാർട്ടും

ന്യൂഡല്‍ഹി: പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വില്‍പ്പന മേള പ്രഖ്യാപിച്ചു. ദീപാവലി അടുത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം.

ബിഗ് ബില്യണ്‍ ഡേയ്‌സ് എന്ന പേരില്‍ ഫ്‌ളിപ്പ്കാര്‍ഡ് നടത്തുന്ന വ്യാപാരമേളയ്ക്ക് സെപ്റ്റംബര്‍ 23നാണ് തുടക്കമാകുക. സെപ്റ്റംബര്‍ 30 വരെ ഓഫർ സെയിൽ ഉണ്ടാകും.

സെപ്റ്റംബര്‍ 23ന് തന്നെയാണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ആരംഭിക്കുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഓഫറുകള്‍ക്കായി ഇരുകമ്ബനികളും മത്സരിക്കുന്ന കാഴ്ചയാണ് ദൃശ്യമാവുക.

വ്യാപാരമേളയില്‍ ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കുമായി ചേര്‍ന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പത്തുശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് അനുവദിക്കും. ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയ്ക്ക് മുന്നോടിയായി സ്മാര്‍ട്ട്‌ഫോണുകളുടെയും മറ്റു ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന മെച്ചപ്പെടുത്താന്‍ വലിയ ഓഫറുകള്‍ അവതരിപ്പിക്കാനും കമ്ബനി ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയ്ക്ക് ഇഷ്ട ബ്രാന്‍ഡുകള്‍ ഉപയോക്താക്കളുടെ കൈകളില്‍ എത്തിക്കാനാണ് പദ്ധതി.ഇതിന് പുറമേ മെച്ചപ്പെട്ട എക്‌സ്്‌ചേഞ്ച് ഓഫറുകളും ഫ്‌ളിപ്പ്കാര്‍ട്ട് അവതരിപ്പിക്കും.

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ മറ്റു ഓഫറുകള്‍ക്ക് പുറമേ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പര്‍ച്ചെയ്‌സിനും പത്തുശതമാനം അധികം ഡിസ്‌കൗണ്ട് അനുവദിക്കും.

Most Popular