കൂട്ടപിരിച്ചുവിടലിന് പിന്നാലെ ആമസോണിൽ ശമ്പളം വെട്ടിക്കുറച്ചു

കൂട്ടപിരിച്ചുവിടലിന് പിന്നാലെ ആമസോണിൽ ശമ്പളം വെട്ടികുറയ്കുന്നു. ഈ വര്‍ഷം 50 ശതമാനത്തോളം ശമ്ബളം വെട്ടികുറക്കാനാണ് ആമസോണിന്റെ തീരുമാനം എന്നാണ് സൂചന. കമ്പനിയുടെ ഓഹരി മൂല്യം 35 ശതമാനത്തിലധികം ഇടിഞ്ഞതാണ് വലിയ ശമ്ബള കട്ടിന് കാരണമായി പറയുന്നത്.

2023ല്‍ പലരും പ്രതീക്ഷിച്ച ശമ്ബളത്തില്‍ 15 മുതല്‍ 50 ശതമാനത്തിന്റെ കുറവാണ് ഉണ്ടാവുക. ആഗോള സാമ്ബത്തിക മാന്ദ്യം വലിയ നഷ്ടമാണ് ആമസോണിന് ഉണ്ടാക്കുന്നത്. കമ്ബനിയുടെ ഓഹരി മൂല്യം ഈ വര്‍ഷം 170 ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 97 ഡോളറായി കുറഞ്ഞു. 50 ശതമാനത്തോളം വരുമാന നഷ്ടം ഉണ്ടായ സാഹചര്യത്തില്‍ കൂടിയാണ് കടുത്ത സാമ്ബത്തിക നിയന്ത്രണങ്ങളിലേക്ക് ആമസോണ്‍ നീങ്ങുന്നത്.