Sunday, January 23, 2022
HomeNewsKeralaമുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും കണ്ടെത്തി; അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പെൺകുട്ടികളുടെ...

മുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച കോടാലിയും വെട്ടുകത്തിയും കണ്ടെത്തി; അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് പെൺകുട്ടികളുടെ മൊഴി

കല്‍പ്പറ്റ: അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച വയോധികനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തില്‍ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷയ്ക്കായി കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോള്‍ മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടികള്‍ പോലീസിനോട് വെളിപ്പെടുത്തി.

അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ച മുഹമ്മദിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ച്‌ വിവിധയിടങ്ങളിലായി നിക്ഷേപിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി വലതുകാല്‍ മുറിച്ചെടുത്ത് സ്കൂള്‍ ബാഗിലാക്കി വീടിന് അകലെയുള്ള മാലിന്യപ്ലാന്റില്‍ ഒളിപ്പിച്ചു. പിന്നീട് പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ് കീഴടങ്ങാന്‍ തയ്യാറായതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. അതേസമയം പ്രതികളായ അമ്മയും പെൺകുട്ടികളുമായുള്ള തെളിവെടുപ്പില്‍ മുഹമ്മദിനെ (Muhammad) കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കോടാലിയും വെട്ടുകത്തിയുമാണ് കണ്ടെത്തിയത്. മുഹമ്മദിന്‍റെ വെട്ടിയെടുത്ത കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച സ്കൂൾ ബാഗും കണ്ടെത്തി. മരിച്ച മുഹമ്മദിൻ്റെ മൊബൈൽ ഫോൺ അമ്പലവയൽ ടൗണിനടുത്തുള്ള മ്യൂസിയം പരിസരത്ത് നിന്ന് കണ്ടെത്തി. ഇവിടെയായിരുന്നു പെൺക്കുട്ടി മൊബൈൽ ഫോൺ ഉപേക്ഷിച്ചത്. പെൺകുട്ടികളെ അമ്പലവയൽ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവിടെ നിന്ന് കൽപ്പറ്റ ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് കൊണ്ടുപോകും.

Most Popular